Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

യു എ ഇ പ്രസിഡന്റിന്റെ അഥിതി ആദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാർ വെള്ളിയാഴ്ച ഷാർജയിൽ

യു എ ഇ പ്രസിഡന്റിന്റെ അഥിതി ആദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാര് വെള്ളിയാഴ്ച ഷാര്ജയില് 
ഷാര്‍ജ : യു എ ഇ പ്രസിഡന്റിന്റെ അഥിതിയായി എത്തിയ പ്രമുഖ പണ്ഡിതനും വളാഞ്ചേരി മർകസ് ജനറല് സെക്രട്ടറിയുമായ ആദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാരുടെ ഷാര്ജയിലെ റമളാന്‍ പ്രഭാഷണവും ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ 17മത് ഖുര്‍ ആന്‍ പ്രഭാഷണത്തില്‍ ദുബൈ സുന്നി സെന്റര്‍ മുഖ്യാഥിതി സുന്നി യുവജന സംഘം സെക്രട്ടറിയും പട്ടിക്കാട് ജാമിഅ നൂരിയ പ്രിന്‍സിപ്പളുമായ ഉസ്താദ് പ്രൊഫ: കെ. ആലിക്കുട്ടി മുസ്ലിയാരുടെ റമളാന്‍ പ്രഭാഷണവും വമ്പിച്ച വിജയമാക്കാന് ഇന്ത്യന്‍ ഇസ്ലാമിക് ദഅവാ സെന്റരില്‍ ചേര്ന്ന എസ് കെ എസ് എസ് എഫ് സംസസ്ഥാന പ്രവര്ത്തക സമിതി തീരുമാനിച്ചു.
ദീർഘകാലം യു. എ.ഇ മതകാര്യ വിഭാഗത്തിന് കഴിൽ ഇസ്ലാമിക പ്രബോധന പ്രവര്ത്തനങ്ങൾക്ക് നേതൃത്വം നല്കിയ അറബി ഭാഷ പണ്ഡിതര് കൂടിയായ ആദൃശ്ശേരി ഹംസകുട്ടി മുസ്ലിയാരുടെ പ്രഭാഷണം 26/07/2013 വെള്ളി ജുമുഅ ഷാര്‍ജ കിംഗ്‌ ഫൈസല്‍ (സൗദി) മസ്ജിദിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉസ്താദ് പ്രൊഫ: കെ. ആലിക്കുട്ടി മുസ്ലിയാരുടെ റമളാന്‍ പ്രഭാഷണം2013 ജൂലൈ 25 വ്യാഴം രാത്രി 10 മണിക്ക് ഖുസൈസ് ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടക്കും.
ഹാഫിള്സ്വബ്രത് റഹ്മാനിയുടെ അധ്യക്ഷതയില് നടന്ന പ്രചാരണ യോഗം,അബ്ദുള്ള ചേലേരി ഉത്ഘാടനം ചെയ്തു. സയ്യിദ് ഷുഹൈബ് തങ്ങള്, മൊയത് സി സി, റഫീക്ക് കിഴിക്കര തുടങ്ങി സംസ്ഥാന ഭാരവാഹികളും പ്രവര്ത്തകരും സംബന്ധിച്ചു. അബ്ദുല് സലാം മൗലവി സ്വാഗതവും ഇസ്ഹാക് കുന്നക്കാവ് നന്ദിയും പറഞ്ഞു.