Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

വിവാഹ പ്രായപരിധി; പുന: പരിശോധന അഭികാമ്യം : ഓണംപിള്ളി

വിവാഹ പ്രായപരിധി; പുന: പരിശോധന അഭികാമ്യം : ഓണംപിള്ളി 
തൃശൂര്‍ : പക്വതയും കാര്യബോധവും വിവാഹത്തിന്റെ മാനദണ്ഡമാക്കി പ്രായപരിധിയിലുള്ള നിഷ്‌കര്‍ഷത ഒഴിവാക്കുന്നതാണ് ഗുണകരമെന്ന് SKSSFസംസ്ഥാന ജന. സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. ആറ്റൂരില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതിയ വിവാദങ്ങള്‍കൊണ്ട് മുസ്‌ലിം സമൂഹത്തില്‍ പുകമറ സൃഷ്ടിക്കാനുള്ള അജണ്ടകളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.നിരവധി രാഷ്ട്രങ്ങളില്‍ വിവാഹിതരാവാന്‍ പ്രായം നിശ്ചയിച്ചിട്ടില്ല. പലയിടങ്ങളിലും പതിനെട്ടില്‍ താഴെയുമാണ്. 
നിലവില്‍ പതിനാറില്‍ വിവാഹിതരാവാനുള്ള മുസ്‌ലിം പെണ്‍കുട്ടികളുടെ അവകാശം നിശേധിക്കരുത്. പതിനെട്ട് വയസ്സിന് താഴെയുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന സര്‍ക്കുലര്‍ ദോഷം സൃഷ്ടിക്കും.വിവാദങ്ങളവസാനിപ്പിച്ച് സുതാര്യമായ നിയമവ്യവസ്ഥകള്‍ നിര്‍മിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ജില്ലയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പരിപാടിയില്‍ വിതരണം ചെയ്തു.