Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പ്രത്യേക മതാഫ് അടുത്താഴ്ച തുറന്ന് കൊടുക്കും

പ്രത്യേക മതാഫ് അടുത്താഴ്ച തുറന്ന് കൊടുക്കും
മക്ക: ശാരീരിക അവശതയനുഭവിക്കുന്നവര്‍ക്ക് ഉന്തുവണ്ടിയില്‍ ത്വവാഫ് ചെയ്യുന്നതിന് കഅ്ബക്ക് ചുറ്റും നിര്‍മിക്കുന്ന പ്രത്യേക മതാഫ് അടുത്താഴ്ച തുറന്ന് കൊടുക്കും. റെക്കോര്‍ഡ് വേഗത്തിലാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും ഏഴായിരം പേര്‍ക്ക് ഒരു മണിക്കൂറില്‍ ഇവിടെ ത്വവാഫ് ചെയ്യാനാകുമെന്നും ഹജ്ജ് മന്ത്രാലയ സെക്രട്ടറി ഹാതിം ഖാദി അറിയിച്ചു. 95 ശതമാനം ജോലികളും പൂര്‍ത്തിയായെന്നും അവസാന മിനുക്കുപണികളാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
റമസാന്‍ 15 ന് പണി പൂര്‍ത്തിയാക്കുമെന്നാണ് നിര്‍മാണ കമ്പനി അറിയിച്ചിരുന്നത്. തൂണുകള്‍ സ്ഥാപിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. താഴെക്ക് ശബ്ദം കേള്‍ക്കാത്ത വിധത്തിലുള്ള ഉയര്‍ന്ന ഗുണമേന്മയുള്ള ഇരുമ്പാണ് പാലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മതാഫ് വികസനത്തിന്റെ രണ്ടാം ഘട്ടം ഉംറ സീസണ്‍ അവസാനിച്ചതിനുശേഷം ശവ്വാല്‍ 15 ന് ആരംഭിക്കും.