Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ശിഹാബ് തങ്ങള്‍ രാജ്യാന്തര സെമിനാര്‍ തിരുവനന്തപുരത്ത്

ശിഹാബ് തങ്ങള്‍ രാജ്യാന്തര സെമിനാര്‍ തിരുവനന്തപുരത്ത് 
തിരുവനന്തപുരം : പട്ടിക്കാട് ജാമിഅഃ നൂരിയ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങള്‍ രാജ്യാന്തര സെമിനാര്‍ 2013 സെപ്തംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് നടത്താന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യ ക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് നടത്തുന്ന മഹല്ല് ശാക്തീകരണ പരിപാടിയുടെ സംസ്ഥാനതല ഉത്ഘാടനവും മോഡല്‍ മഹല്ല് പ്രസന്റേഷനും ഇതോടനുബന്ധിച്ച് നടക്കും. 
മുസ്‌ലിം സമുദായത്തിന്റെ അടിസ്ഥാന യൂണിറ്റുകളായ മഹല്ല് ജമാഅത്തുകളുടെ പ്രവര്‍ത്തനം കാലോചിതമായി പരിഷ്‌കരിക്കാനും സമുദായം മത-വിദ്യാഭ്യാസ-സാംസ്‌കാരിക- ആരോഗ്യ- സാമ്പ ത്തിക മേഖലകളില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനും മഹല്ല് ജമാഅത്തുകളെ പ്രാപ്തരാക്കുകയാണ് പരിപാടികൊ് ഉദ്ദേ ശിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ മഹല്ല് ഭാരവാഹികള്‍ക്കും ഖതീബുമാര്‍ക്കും ശില്‍പശാലകള്‍ സംഘടിപ്പിക്കും. കൗണ്‍സലിംഗ് ഗൈഡന്‍സ്, മൈക്രോഫൈനാന്‍സിംഗ്, മഹല്ല് സര്‍വ്വേ തുടങ്ങിയ മേഖലകളില്‍ പരിശീലന പരിപാടികളും സംഘടിപ്പിക്കും. സെമിനാറിന്റെ നടത്തിപ്പിന് ബീമാപള്ളി റഷീദ് ചെയര്‍മാനും ഹസന്‍ ആലങ്കോട് കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.