പൊന്നാനി പ്രഭാഷണ സദസ്സിന് തുടക്കമായി
പൊന്നാനി : ഇബാദ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന രണ്ടാമത് റമസാന്‍ പ്രഭാഷണവും പ്രാര്‍ത്ഥനാ സദസ്സും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം മഖാം സിയാറത്തോടെ തുടങ്ങി. പൊതുസമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജലീല്‍ റഹ്മാനി ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വിഷയമവതരിപ്പിച്ചു. പൊന്നാനി മഖ്ദൂം സയ്യിദ് മുത്തുക്കോയ തങ്ങള്‍ , സൈത് മുഹമ്മദ് തങ്ങള്‍ , വി പി ഹുസൈന്‍ കോയ തങ്ങള്‍ , ഫൈസല്‍ ബാഫഖി തങ്ങള്‍ , കെ സൈദ് പൊന്നാനി, വി വി ഹമീദ്, വി പി അബ്ദുല്‍ മജീദ്, പി പി ഉസ്മാന്‍ അല്‍ ഖഫ്ജി, ഖാസിം ഫൈസി പോത്തനൂര്‍ , ടി എ റഷീദ് ഫൈസി, ഹാഫിള് അബ്ദുസ്സലാം മൗലവി, ഫൈസല്‍ ഫൈസി, പി കെ ലുഖ്മാനുല്‍ഹഖീം ഫൈസി, എം ഷഹീര്‍ അന്‍വരി, എം കെ കുഞ്ഞിമുഹമ്മദ് ഹാജി, അബ്ദുറസാഖ് പുതുപൊന്നാനി, വി അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.
സമാപന ദിവസമായ ഇന്ന് ചൊവ്വാഴ്ച പുണ്യ റസൂലിന്റെ വഫാത്ത് എന്ന വിഷയം അബ്ദുല്‍ ജലീല്‍ റഹ്മാനി അവതരിപ്പിക്കും. പ്രാര്‍ത്ഥനക്ക് കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.





