SKSSF കുമ്പടാജ ക്ലസ്റ്റര്‍ കമ്മിറ്റി; ബദര്‍ ദിന പരിപാടി 24 ന്
കുമ്പടാജ : ഖുര്‍ആന്‍ആത്മസംവൃതിയുടെസാഫല്യംഎന്നപ്രമേയവുമായി SKSSF സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി കുമ്പടാജ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ ബദര്‍ ദിന പരിപാടി ജൂലൈ 24 ന് വൈകുന്നേരം 4 മണിക്ക് ബെളിഞ്ചം ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്ററില്‍ വെച്ച് സംഘടിപ്പിക്കാന്‍ ക്ലസ്റ്റര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് മുസ്തഫ ഫൈസി തുപ്പക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു. മൊയ്തീന്‍ കുഞ്ഞി മൗലവി കുമ്പടാജ, ഖലീല്‍ ബെളിഞ്ചം, ഇബ്രാഹിം ഹുദവി കര്‍ക്കടഗോളി, ബി.എം. അഷ്‌റഫ്, അലി മൗലവി മുക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




