SKSSF കാസര്‍കോട് കുമ്പടാജ ക്ലസ്റ്റര്‍ സംഘടിപ്പിക്കുന്ന ബദര്‍ ദിന പരിപാടി 27 ന്
കുമ്പടാജ : ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി കുമ്പടാജ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ ബദര്‍ ദിന പരിപാടിയും സകാത്ത് പഠനക്ലാസും ജൂലൈ 27 ന് ഉച്ചയ്ക്ക് 2 മണിക്ക് ബെളിഞ്ചം ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്ററില്‍ വെച്ച് സംഘടിപ്പിക്കാന്‍ ക്ലസ്റ്റര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. സമസ്ത ജില്ലാ മുശാവറ അംഗം ഇ.പി ഹംസത്ത് സഅദി സകാത്ത് പഠന ക്ലാസിന് നേതൃത്വം നല്‍കും. യോഗത്തില്‍ ക്ലസ്റ്റര്‍ പ്രസിഡണ്ട് മുസ്തഫ ഫൈസി തുപ്പക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു. മേഖലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം, മേഖലാ വൈസ് പ്രസിഡണ്ട് റസാഖ് അര്‍ഷദി കുമ്പടാജ, ഇബ്രാഹിം ഹുദവി കര്‍ക്കടഗോളി, ഖലീല്‍ ബെളിഞ്ചം,ഫൈസല്‍ മൗലവി ചെറുണി, ബി.എം. അഷ്‌റഫ്, അന്‍വര്‍ തുപ്പക്കല്‍ , ഹസ്സന്‍ കുഞ്ഞി ദര്‍ക്കാസ്, അബ്ദുല്‍ ഖാദര്‍ തുപ്പക്കല്‍ , അസീസ് ദര്‍ക്കാസ്, ലത്തീഫ് മാര്‍പ്പിനടുക്ക, ഹനീഫ് അസ്ഹരി മുക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




