Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

SKSSF കാസര്‍ഗോഡ് ജില്ല സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണമത്സരം (28 ഞായര്‍ ) വിദ്യാനഗറില്‍

SKSSF കാസര്‍ഗോഡ് ജില്ല സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണമത്സരം  (28 ഞായര്‍ ) വിദ്യാനഗറില്‍  
കാസറകോട് : ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF സംഘടിപ്പിക്കുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി കാസറകോട് ജില്ലാ കമ്മിറ്റി നടത്തുന്ന ഖുര്‍ആന്‍ പാരായണമത്സരം (28 ഞായര്‍ ) രാവിലെ 9 മണി മുതല്‍ വിദ്യാനഗറിലുള്ള എസ്.വൈ.എസ്.60 -ാം വാര്‍ഷിക സമ്മേളന സ്വാഗതസംഘം ഹാളില്‍ വെച്ച് നടക്കും. 25 വയസ്സ് വരെ പ്രായമുള്ള അഞ്ച് വീതം മത്സരാര്‍ഥികള്‍ ഓരോ മേഖലയില്‍ നിന്നും പങ്കെടുക്കും. ജില്ലാ മത്സരത്തില്‍ ഒന്ന് മുതല്‍ അഞ്ച് വരെ സ്ഥാനം നേടിയവര്‍ക്ക് ജൂലൈ 31 ന് പെരുന്തല്‍ മണ്ണയില്‍ വെച്ച് നടക്കുന്ന സംസഥാനതല മത്സരത്തില്‍ പങ്കെടുക്കാം. 
പരിപാടി ഹാഫിള് ഖാരിഅ് അഹമ്മദ് ഹസ്സന്‍ അല്‍ ഖാസിമി ബീഹാര്‍ ഉല്‍ഘാടനം ചെയ്യും. ജില്ലാ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് ജൂലൈ 30 മുതല്‍ കാസറകോട് നടക്കുന്ന റമളാന്‍ പ്രഭാഷണ വേദിയില്‍ വെച്ച് അവാര്‍ഡ് നല്‍കും. പരിപാടിയില്‍ പങ്കെടുക്കുന്ന മേഖലയില്‍ നിന്ന് പേര് നല്‍കിയ മത്സരാര്‍ഥികള്‍ ഞായറാഴ്ച്ച രാവിലെ 9 മണിക്ക് തന്നെ വിദ്യാനഗറിലെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.