കാസര്‍കോട് ജില്ലാ SKSSF റമളാന്‍ പ്രഭാഷണം ജൂലൈ 30,31 തിയ്യതികളില്‍
കാസറകോട് : ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി ജൂലൈ 30,31 തിയ്യതികളില്‍ ഹാഫിള് ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരത്തിന്റെയും ആഗസ്റ്റ് ഒന്നിന് കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവിയുടെയും റമളാന്‍ പ്രഭാഷണം കാസറകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് നടക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ ഓഫീസ് ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ഉല്‍ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് താജുദ്ദീന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാര്‍ , ഹാഷിം ദാരിമി ദേലമ്പാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹമീദ് ഫൈസി കൊല്ലമ്പാടി, ഹാരിസ്ദാരിമി ബെദിര, സി.പി. മൊയ്തു മൗലവി ചെര്‍ക്കള, മുഹമ്മദ് കുഞ്ഞി തുരുത്തി, മുനീര്‍ ഫൈസി ഇടിയടുക്ക, മുഹമ്മദലി മൗലവി പടന്ന, യൂനുസ് ഹസനി, സലാം ഫൈസി പേരാല്‍ , റഷീദ് ഫൈസി ആറങ്ങാടി, യു.ബഷീര്‍ ഉളിയത്തടുക്ക, യൂസുഫ് വെടിക്കുന്ന്, സിദ്ദീഖ്‌ബെളിഞ്ചം, മഹ്മൂദ്‌ദേളി, ലത്തീഫ് കൊല്ലമ്പാടി, യൂസുഫ്ആമത്തല, ഹാരിസ് ഹസനി മെട്ടമ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





