Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

SKSSF കാസര്‍കോട് ജില്ല മുഹമ്മദലി - ഉമറലിശിഹാബ് തങ്ങള്‍ , ശൈഖുനാ ടി.കെ.എം.ബാവ മുസ്ലിയാര്‍ അനുസ്മരണം നടത്തി

SKSSF കാസര്‍കോട് ജില്ല മുഹമ്മദലി - ഉമറലിശിഹാബ് തങ്ങള്‍ , ശൈഖുനാ ടി.കെ.എം.ബാവ മുസ്ലിയാര്‍ അനുസ്മരണം നടത്തി 
മഞ്ചേശ്വരം : സമസ്ത കേന്ദ്രമുശാവറ നേരിട്ട് നടത്തുന്ന സ്ഥാപനമായ പട്ടിക്കാട് ജാമിയ്യ: നൂരിയ്യ: അറബിക്ക് കോളേജ് പ്രസിഡണ്ടായിരുന്ന മര്‍ഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ , സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡണ്ടായിരുന്ന മര്‍ഹും പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ , സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനും കാസറകോട് സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന മര്‍ഹൂം ശൈഖുനാ ടി.കെ.എം.ബാവ മുസ്ലിയാര്‍ എന്നിവരുടെ അനുസ്മരണവും ദിക്‌റ് - ദുആ മജ്‌ലിസും ഹൊസങ്കടി ഹില്‍സൈഡ് ഓഡിറ്റോറിയത്തില്‍ വെച്ച് എസ്.കെ.എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് സിദ്ദീഖ്അസ്ഹരി പാത്തൂര്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായി അനുസ്മരണ പ്രഭാഷണവും താജുദ്ദീന്‍ ദാരിമി പടന്ന ആമുഖ ഭാഷണവും നടത്തി. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹിം ബാഖവി കെ.സി.റോഡ്, ഇബ്രാഹിം ഫൈസിജെഡിയാര്‍ , സയ്യിദ് എന്‍.പി.എം.ഹാമിദ് കോയമ്മ തങ്ങള്‍ , ഹാഷിം ദാരിമി ദേലമ്പാടി, ഹൈദര്‍ ദാരിമി മണ്ണംകുഴി, സലാം ഫൈസി പേരാല്‍ , സുബൈര്‍ നിസാമി, മൂസ സഈദി അര്‍ളടുക്ക, അബ്ദുറഹ്മാന്‍ഹാജി കടമ്പാര്‍ , ബി.മുഹമ്മദ് കുഞ്ഞി മജിര്‍പള്ള, ഇ.കെ. അബൂബക്കര്‍ ഹാജി, മുഹമ്മദ് ഫൈസി കജ, റസാഖ് അസ്ഹരി പാത്തൂര്‍ , ഹനീഫ് ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.