SKSSF വിര്‍ദുല്‍ ഇഹ്‌സാന്‍ കാസര്‍കോട് ജില്ലാ തല ഉല്‍ഘാടനം കളനാട്ട് നടന്നു
കാസറകോട് : SKSSF സംസ്ഥാന വ്യാപകമായി റമളാനോടു കൂടി സംസ്ഥാന - ജില്ല - മേഖല - ക്ലസ്റ്റര്‍ - ശാഖ തലങ്ങളില്‍ നടക്കുന്ന എല്ലാ യോഗങ്ങളും പൊതു പരിപാടികളും വിര്‍ദുല്‍ ഇഹ്‌സാന്‍ എന്ന ആത്മീയ മജ്‌ലിസോടു കൂടി സമാപിക്കും. പ്രസ്തുത പരിപാടിയുടെ കാസറകോട് ജില്ലാ തല ഉല്‍ഘാടനം കളനാട് വെച്ച് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജില്ലാപ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഇബ്രാഹിം ഫൈസി ജെഡിയാര്‍ , ഹാഷിം ദാരിമി ദേലമ്പാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹമീദ് ഫൈസി കൊല്ലമ്പാടി, ഹാരിസ്ദാരിമി ബെദിര, മുനീര്‍ ഫൈസി ഇടിയടുക്ക, മഹ്മൂദ്‌ദേളി, ഫാറൂഖ് കൊല്ലമ്പാടി, കെ.എം അബ്ദുല്‍ ഖാദര്‍ , എസ്.കെ ശരീഫ്, അസീസ് കളനാട്, ഫഖ്‌റുദ്ദീന്‍ മേല്‍പറമ്പ്, താജുദ്ദീന്‍ ചെമ്പരിക്ക, അബ്ബാസ് ഹുദവി, ഖലീല്‍ ചെമ്പരിക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.





