Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

SKSSF റമളാന്‍ പ്രഭാഷണം ബദിയടുക്കയില്‍ സമാപിച്ചു

SKSSF റമളാന്‍ പ്രഭാഷണം ബദിയടുക്കയില്‍ സമാപിച്ചു 
ബദിയടുക്ക : ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി ബദിയടുക്ക മേഖലാ കമ്മിറ്റിയുടെ റമളാന്‍ പ്രഭാഷണം ബദിയടുക്ക താജ് കോംപ്ലക്‌സില്‍ വെച്ച് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ഉല്‍ഘാടനം ചെയ്തു. പ്രമുഖ വാഗ്മി കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി ആചാരം അനാചാരമാകുന്നുവോ? എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തി. മേഖലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം മുനീര്‍ ഫൈസി ഇടിയടുക്ക, ആലിക്കുഞ്ഞി ദാരിമി, ആദം ദാരിമി നാരമ്പാടി, ജലാലുദ്ദീന്‍ ദാരിമി, റസാഖ് അര്‍ഷദി കുമ്പടാജ, സുബൈര്‍ ദാരിമി അങ്കോല, തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.