SKSSF കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി നല്‍കുന്ന ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് പൈവളിഗെ ഉസ്താദിന്

കാസറകോട് : പ്രമുഖ പണ്ഡിതനും സമസ്ത മുദരിസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും പയ്യക്കി ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി പ്രിന്‍സിപാളുമായ പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ക്ക് SKSSF കാസറകോട് ജില്ലാ കമ്മിറ്റി നല്‍കുന്ന രണ്ടാമത് ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു. അവാര്‍ഡ് ജൂലൈ 30 ന് കാസറകോട് പുതിയ ബസ്റ്റാന്റിന്ന് സമീപത്ത് നടക്കുന്ന റമളാന്‍ പ്രഭാഷണ വേദിയില്‍ സമസ്ത പ്രസിഡണ്ട് ശൈഖുനാ ആനക്കര കോയക്കുട്ടി മുസ്ലിയാര്‍ നല്‍കും. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ജില്ലാപ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാര്‍ , ഹാഷിം ദാരിമി ദേലമ്പാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹമീദ് ഫൈസി കൊല്ലമ്പാടി, ഹാരിസ്ദാരിമി ബെദിര, സി.പി. മൊയ്തു മൗലവി ചെര്‍ക്കള, മുനീര്‍ ഫൈസി ഇടിയടുക്ക, മുഹമ്മദലി മൗലവി പടന്ന, യൂനുസ് ഹസനി, സലാം ഫൈസി പേരാല്‍ , റഷീദ് ഫൈസി ആറങ്ങാടി, യൂസുഫ് വെടിക്കുന്ന്, സിദ്ദീഖ്‌ബെളിഞ്ചം, മഹ്മൂദ്‌ദേളി, യൂസുഫ് ആമത്തല, ഹാരിസ്ഹസനി മെട്ടമ്മല്‍ , ഫാറൂഖ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു