കാസര്‍കോട് ജില്ലാ SKSSF റമളാന്‍ പ്രഭാഷണം; പന്തലിന് കാല്‍നാട്ടി
കാസറകോട് : ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി ജൂലൈ 30,31 തിയ്യതികളില്‍ഹാഫിള് ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരത്തിന്റെയും ആഗസ്റ്റ് ഒന്നിന് കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവിയുടെയും റമളാന്‍ പ്രഭാഷണം കാസറകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് നടക്കും. പരിപാടിയുടെ ഒരുക്കത്തിന്റെ ഭാഗമായി പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം പുതിയ ബസ്റ്റാന്റിന് സമീപത്ത് വെച്ച് യു.കെ ഗ്രൂപ്പ് ചെയര്‍മാന്‍ യു.കെ യൂസഫ് ഹാജിഉപ്പള നിര്‍വഹിച്ചു. പരിപാടിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ഇബ്രാഹിം ഫൈസി ജെഡിയാര്‍ , സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ , പി.എസ്.ഇബ്രാഹിം ഫൈസി പള്ളങ്കോട്, ബഷീര്‍ ദാരിമി തളങ്കര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹാരിസ് ദാരിമി ബെദിര, സി.പി.മൊയ്തു മൗലവി ചെര്‍ക്കള, മഹ്മൂദ്‌ദേളി, യു.സഹദ് ഹാജി, മുഹമ്മദ് കുഞ്ഞി തുരുത്തി, എസ്.പി സലാഹുദ്ദീന്‍ , യു.ബഷീര്‍ഉളിയത്തടുക്ക, എം.എ ഖലീല്‍ , മൊയ്തീന്‍ ചെര്‍ക്കള, സലാം ഫൈസി പേരാല്‍ , ഉമ്മര്‍ അല്‍ ഖാസിമി, ലത്തീഫ് ചെര്‍ക്കള, അലി ദാരിമി, ഖലീല്‍ ഹസനി ചൂരി, സുബൈര്‍ നിസാമികളത്തൂര്‍ , ജെ.പി മുഹമ്മദ് ദാരിമി, അഷ്‌റഫ് ദാരിമി അര്‍ളടുക്ക, എം.പി.കെ പള്ളങ്കോട്, ഹംസ കട്ടക്കാല്‍, റഷീദ് ചാലക്കുന്ന്, ഫഖ്‌റുദ്ദീന്‍ മേല്‍പറമ്പ്, ശരീഫ് നിസാമി മുഗു, ആലിക്കുഞ്ഞി ദാരിമി, ബി.അബ്ദുല്ല തുരുത്തി, സിദ്ദിഖ് ബെളിഞ്ചം, അലി ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.





