SYS ഉദുമ മണ്ഡലം റിലീഫ് വിതരണം ചെയ്തു
കാസറഗോട് : സമസ്ത കേരള സുന്നീ യുവജന സംഘം ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മര്‍ഹൂം ശഹീദേ മില്ലത്ത് ഖാസി സി. എം ഉസ്താദ് സ്മാരക റിലീഫ് വിതരണം മേല്‍പ്പറമ്പിലെ മര്‍ഹൂം ശംസുല്‍ ഉലമ സ്മാരക ഇസ്‌ലാമിക് ഹാളില്‍ വെച്ച് വിതരണം ചെയ്തു. റിലീഫിന്റെ ഭാഗമായി മണ്ഡലത്തിലെ കുറ്റിക്കോല്‍ , ബേഡകം, പുല്ലൂര്‍ പെരിയ, പള്ളിക്കര, ഉദുമ, ചെമ്മനാട് എന്നീ ആറ് പഞ്ചായത്തുകളിലെ നിര്‍ധനരായ ഒരു കൂട്ടം യുവതികള്‍ക്ക് തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശാഫി ഹാജി കട്ടക്കാലിന്റെ അധ്യക്ഷതയില്‍ കീഴൂര്‍ - മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമദ് അല്‍ അസ്ഹരി ചടങ്ങ് ഉല്‍ഘാടനം ചെയ്തു.
മേല്‍പ്പറമ്പ് ഖത്തീബ് അബ്ദുള്‍ റഹിമാന്‍ ബാഖവി പ്രഭാഷണം നടത്തി. എ. പി. മുഹമ്മദ് ഹാജി ബേക്കല്‍ , ഹംസ കട്ടക്കാല്‍ , മജീദ് ദാരിമി മാണിമൂല, അബ്ദുള്‍ റഹിമാന്‍ ആലൂര്‍ , അബൂബക്കര്‍ ഹാജി കല്ലടക്കുറ്റി, എം.എം. ഹനീഫ്, അബൂബക്കര്‍ ചാത്തങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി ഹമീദ് കുണിയ സ്വാഗതവും താജുദീന്‍ ചെമ്പരിക്ക നന്ദിയും പറഞ്ഞു.





