മടവൂര്‍ സി.എം. മഖാം ശരീഫ് ഉറൂസ് (11) ഇന്ന് തുടങ്ങും
കൊടുവള്ളി:ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മടവൂര്‍ സി.എം. വലിയുല്ലാഹി മഖാം ശരീഫ് 23-ാം ഉറൂസ് 11 മുതല്‍ 15 വരെ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
11-ന് വൈകിട്ട് ഏഴിന് മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 12-ന് ഉച്ചയ്ക്ക് രണ്ടിന് അനുസ്മരണ സമ്മേളനം മംഗലാപുരം ഖാസി ത്വാഹ അഹമ്മദ് മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും.
രാത്രി ഏഴിന് പ്രഭാഷണം നടക്കും. 13-ന് രാത്രി ഏഴിനും പ്രഭാഷണം ഉണ്ടാകും. 14-ന് വൈകിട്ട് ഏഴിന് സമാപന സമ്മേളനവും ദിക്‌റ് ദുആ സമ്മേളനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
15-ന് രാവിലെ ആറുമുതല്‍ വൈകിട്ട് നാലുവരെ അന്നദാനം ഉണ്ടാകും.
പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ എ.പി. നാസര്‍, പി.പി. അബ്ദുല്‍ ജലീല്‍ ബാഖവി, പി.യു. ഫൈസല്‍ ഫൈസി എന്നിവര്‍ പങ്കെടുത്തു.




