തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിന്‍റെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനാ സമ്മേളനം 5 ന്
പെരിന്തല്‍മണ്ണ : വിശുദ്ധ റമളാനോടനുബന്ധിച്ച് പേരിന്തല്‍മണ്ണ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിന്‍റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 5 തിങ്കളാഴ്ച (റമളാന്‍ 27) രാവിലെ 9 മണിക്ക് സുന്നി മഹല്ലില്‍ പ്രാര്‍ത്ഥനാ സമ്മേളനം നടക്കും. കെ.കെ.സി.എം. തങ്ങള്‍ വാഴപ്പാറ, പി.കെ. മുഹമ്മദ് കോയ തങ്ങള്‍ , ഒ.എം.എസ്. തങ്ങള്‍ , പി.ടി. അലി മുസ്‍ലിയാര്‍ , മുഹമ്മദലി ഫൈസി അമ്പലക്കടവ്, എം.ടി. മൊയ്തീന്‍ കുട്ടി ദാരിമി, മുസവ്വിര്‍ ദാരിമി താഴെക്കോട്, അബ്ദുന്നൂര്‍ ഫൈസി ജൂബിലി റോഡ്, കുഞ്ഞിമുഹമ്മദ് ഫൈസി തേക്കിന്‍കോട്, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, അബ്ദുല്‍ കരീം മുസ്‍ലിയാര്‍ ആനമങ്ങാട് തുടങ്ങിയവര്‍ സംബന്ധിക്കും.
തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് പുതിയ ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് 15 ന്
മലപ്പുറം : SYS പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ പുതിയ ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ 9 മണിക്ക് കോളേജില്‍ വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847500313 എന്ന നമ്പറില്‍ ബന്ധപ്പെടുക.




