Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ബഷീറലി തങ്ങള്‍ മക്ക ഗവര്‍ണറെ സന്ദര്‍ശിച്ചു

ബഷീറലി തങ്ങള്‍ മക്ക ഗവര്‍ണറെ സന്ദര്‍ശിച്ചു 
ജിദ്ദ: മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസലും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കൂടിക്കാഴ്ച നടത്തി. ജിദ്ദ പാലസില്‍ ഗവര്‍ണര്‍ ഒരുക്കിയ പ്രത്യേക പെരുന്നാള്‍ വിരുന്നിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പരമ്പരാഗത ശൈലിയില്‍ രാജ്യത്തെയും രാജാവിനെയും പുകഴ്ത്തുന്ന രീതിയിലുള്ള കവിത ആലപിച്ചാണ് പാലസില്‍ തങ്ങളെ സ്വീകരിച്ചത്. സഈദി രാജ കുടുംബാംഗങ്ങളും മറ്റു പൗര പ്രമുഖരും തങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു. സമാധാനവും ഐക്യവുമാണ് ഈദ് നല്‍കുന്ന സന്ദേശമെന്ന് ചങ്ങില്‍ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ പ്രസ്താവിച്ചു. വിശുദ്ധ റമളാനില്‍ നേടിയ ചൈതന്യം തുടര്‍ജീവിതത്തിലും കാത്തു സൂക്ഷിക്കണമെന്നും സമാധാനവും ഐക്യവും പുന്നസ്ഥാപിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
റമളാന്‍ സന്ദേശം ഉള്‍കൊണ്ട് എല്ലാ വിശ്വസികളും സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നും മാനുഷിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കണമെന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഗാമണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് റഫീഖ്, ഫൈസല്‍ ആബിദീന്‍ തുടങ്ങിവരും ചടങ്ങില്‍ പങ്കെടുത്തു. മജ്‌ലിസുല്‍ ലിസാനുല്‍ അറബ് ചെയര്‍മാന്‍ ഫഹദുല്‍ ഹാദില്‍ രാജകുമാരന്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിലും തങ്ങള്‍ കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു.