മടവൂര്‍ സി.എം. മഖാം ഉറൂസിന് വര്‍ണാഭമായ തുടക്കം
മടവൂര്‍: സി.എം. വലിയുല്ലാഹി മഖാമിന്റെ 23-ാം ഉറൂസിന് മഖാം സിയാറത്തോടെ തുടക്കമായി. സിയാറത്തിന് കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് മുത്തുക്കോയതങ്ങള്‍ നേതൃത്വംനല്‍കി.
സ്വാഗതസംഘം ചെയര്‍മാന്‍ സി.എം. കുഞ്ഞിമായിന്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. പ്രഭാഷണപരമ്പര സമസ്ത ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു.
മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. വാവാട് അബ്ദുല്‍ബാരി ബാഖവി, ഇ. അഹമ്മദ്കുട്ടി ഫൈസി എന്നിവര്‍ പ്രസംഗിച്ചു. തിങ്കളാഴ്ച രണ്ടിന് അനുസ്മരണസമ്മേളനവും രാത്രി ഏഴിന് പ്രഭാഷണവും നടക്കും.




