മടവൂര് സി.എം. മഖാം ഉറൂസ് സമാപിച്ചു
നരിക്കുനി: അഞ്ച് ദിവസങ്ങളിലായി നടന്ന മടവൂര് സി.എം. മഖാം 23-ാം ഉറൂസ് മുബാറക്ക് വ്യാഴാഴ്ച അന്നദാനത്തോടെ സമാപിച്ചു.
കാഞ്ഞങ്ങാട് ഖാസി മുഹമ്മദ് മുത്തുക്കോയ തങ്ങള് നേതൃത്വം നല്കിയ മഖാം സിയാറത്തോടെയാണ് ഉറൂസിന് തുടക്കമായത്. കുഞ്ഞിമാഹിന് മുസ്ല്യാര് പതാക ഉയര്ത്തി. മൂന്നുദിവസങ്ങളിലായി മുസ്തഫ ആക്കോട് പ്രഭാഷണം നടത്തി.
ബുധനാഴ്ച രാത്രി ഉറൂസിലെ പ്രധാന ചടങ്ങായ ദിക്റ് ദുഅ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്തു. സമസ്ത ജനറല് സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന് മുസ്ല്യാര്, പാറന്നൂര് പി, പി. ഇബ്രാഹിം മുസ്ല്യാര്, സയ്യിദ് മുഹമ്മദ്കോയ ജുമലുല്ലൈലി തങ്ങള്, ത്വാഹ അഹമ്മദ് മുസ്ല്യാര്, എം.എല്.എ.മാരായ വി.എം. ഉമ്മര്, സി. മോയിന്കുട്ടി, പി.ടി.എ. റഹീം, എം.എ. റസാഖ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നാസര് ഫൈസി കൂടത്തായി, സയ്യിദ് നാസര് ഹയ്യ് തങ്ങള് പാണക്കാട് എന്നിവര് വിവിധ ദിവസങ്ങളിലെ ചടങ്ങില് പങ്കെടുത്തു.




