Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പി.പി ഉസ്താദ് അനുസ്മരണവും നാളെ (തിങ്കള്‍) ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

മലപ്പുറം: പ്രമുഖ പണ്ഡിതനും ചരിത്രകാരനുമായിരുന്ന മര്‍ഹൂം പി.പി മുഹമ്മദ് ഫൈസി അനുസ്മരണ സമ്മേളനം നാളെ (തിങ്കള്‍) കോട്ടക്കല്‍ വ്യാപാര ഭവരന്‍ ഓഡിറ്റോറിയത്തില്‍ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രബോധന രംഗത്ത് അര നൂറ്റാണ്ട് കാലം നിറഞ്ഞ് നിന്ന പി.പിയെ അനുസ്മരിക്കുന്ന ചടങ്ങിന് സമസ്തയുടെ സമുന്നത നേതാക്കള്‍ നേതൃത്വം നല്‍കും. സമസ്ത പ്രസി: കോയക്കുട്ടി മുസ്‌ലിയാര്‍, അത്തിപ്പറ്റ ഉസ്താദ് എന്നിവരുടെ നേതൃത്വത്തില്‍ ദിക്‌റ് ദൂആ സദസ്സ്, അനുസ്മരണ പ്രഭാഷണം, കൂട്ട പ്രാര്‍ത്ഥന എന്നിവയോടെ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സമസ്ത, എസ്.വൈ.എസ്, മഹല്ല് ഫൈഡറേഷന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ്.എഫ് നേതാക്കളും പ്രര്‍ത്തകരും സംബന്ധിക്കും. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അദ്ധ്യക്ഷത വഹിക്കും. 
എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.പി അബ്ദുസ്സമദ സമദാനി എം.എല്‍.എ, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി.പി സൈതലവി തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ സൈതാലിക്കുട്ടി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ടി.പി സലീം എടക്കര തുടങ്ങിയവര്‍ സംബന്ധിക്കും.