Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

അല്‍ അഖ്‌സ ദര്‍സ് മണലടിയില്‍ തുടക്കമായി

കേരളത്തിലെ ഇസ്‌ലാമിക മുന്നേറ്റത്തിന്റ മുഖ്യ പങ്ക് പള്ളി ദര്‍സുകള്‍ക്ക് - സ്വാദിഖലി ശിഹാബ് തങ്ങള്‍
മണ്ണാര്‍ക്കാട് : കേരള മുസ്‌ലീംകളുടെ മുന്നേറ്റത്തിന്റെ മുഖ്യ പങ്ക് പള്ളി ദര്‍സുകള്‍ക്കാണെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെടു. കേരളത്തില്‍ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ പ്രമുഖ പണ്ഡിതന്മാരിലധികവും പള്ളി ദര്‍സുകളുടെ സന്തതികളാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മണലടി മഹല്ലില്‍ പുതുതായി ആരംഭിച്ച അല്‍ അഖ്‌സ ദര്‍സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. പ്രവാചകന്‍(സ) തുടങ്ങിവെച്ച പള്ളിദര്‍സ് സമ്പ്രദായം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും കാണാന്‍ കഴിയും. മക്കയിലും മദീനയിലും തുടക്കം കുറിക്കപ്പെട്ട ദര്‍സീ സമ്പ്രദായം ഇന്നും നിലനില്‍ക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.
പെതുസമ്മേളനത്തില്‍ മണലടി മുദരിസും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുമായ മുസ്ഥഫ അഷ്‌റഫി കക്കുപ്പടിയുടെ അദ്ധ്യക്ഷതയില്‍ പട്ടിക്കാട് ജാമിഅന്നൂരിയ്യ പ്രിന്‍സിപ്പള്‍ പ്രെഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ കിതാബുകള്‍ ഓതിക്കൊടുത്ത് ദര്‍സ് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ മുഖ്യാധിഥിയായിരുന്നു. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി സമാപന പ്രഭാഷണം നടത്തി. ദാറുന്നാജാത്ത് പ്രിന്‍സിപ്പള്‍ അബ്ദുള്ള ദാരിമി, എം.ടി ഉമറലി ദാരിമി, എസ്.കെ.എസ്.എസ്.എഫ് വിഖായ സംസ്ഥാന ചെയര്‍മാന്‍ ഹബീബ് ഫൈസി കോട്ടോപ്പാടം,അശ്‌റഫ് ഫൈസി കൊട്ടശ്ശേരി, സലീം ഹുദവി മറ്റത്തൂര്‍, സഈദ് ഹുദവി ചാപ്പനങ്ങാടി, അബ്ദു റഹ്മാന്‍ ദാരിമി, ബാപ്പുട്ടി ഹാജി, ആലി മുസ്‌ലിയാര്‍, കപ്പൂരന്‍ അബ്ദുസ്സമദ്, സി.എച്ച് മൊയ്തു, കോളശ്ശേരി ബക്കര്‍, ചക്കരത്തൊടി ബാപ്പുട്ടി ഹാജി, സി.എച്ച് കുഞ്ഞാന്‍ ഹാജി, ലത്തീഫ് ദാരിമി, ടി.ടി ഹംസ മുസ്‌ലിയാര്‍, ശഫീഖ് റഹ്മാനി, ടി.കെ സുബൈര്‍ മുസ്‌ലിയാര്‍, റഹീം ഫൈസി അക്കിപ്പാടം, തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. മഹല്ല് സെക്രട്ടറി സലാം മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ പഴേരി ശരീഫ് ഹാജി നന്ദിയും പറഞ്ഞു.