Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്ത മതവിദ്യാഭ്യാസ ബോര്‍ഡ് പി.കെ.പി. പ്രസിഡന്റ്

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായി പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറിയായി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ട്രഷററായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ് ലിയാര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (വൈസ്. പ്രസി.), ഡോ.എന്‍.എ.എം. അബ്ദുള്‍ഖാദര്‍, എം.എ ഖാസിം മുസ്‌ലിയാര്‍ (സെക്ര.). സമസ്ത ബുക്ക് ഡിപ്പോ, വെളിമുക്ക് ക്രസന്റ് ബോര്‍ഡിങ് മദ്രസ, പാഠപുസ്തക കമ്മിറ്റി, തസ്ഹീഫ്, അക്കാദമിക് കൗണ്‍സില്‍, എം.ഇ.എ. എന്‍ജിനിയറിങ്ങ് കോളേജ് എന്നിവയുടെ ഉപസമിതികളും തിരഞ്ഞെടുത്തു.