Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മദ്രസ മാനേജ്‌മെന്റ് ശില്‍പ്പശാല നടത്തി

 മലപ്പുറം: ന്യൂനപക്ഷ അവകാശങ്ങള്‍ നേടാന്‍ ഭിന്നത മറന്ന് മുസ്‌ലിം സംഘടനകള്‍ കര്‍മരംഗത്തിറങ്ങണമെന്ന് പാണ്ടിക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേന്ദ്ര- സംസ്ഥാന ആനുകൂല്യങ്ങളെപ്പറ്റി മനസ്സിലാക്കുന്നതില്‍ മുസ്‌ലിം സമൂപം വേണ്ടത്ര ബോധവാന്‍മാരെല്ലെന്നും കൂട്ടായ്മകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി പാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മദ്രസ മാനേജ്‌മെന്റ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് ആറ്റക്കോയതങ്ങള്‍ അധ്യക്ഷത വഹിച്ചു.
ഗ്രാന്റ് ഇന്‍ എയ്ഡ് കമ്മിറ്റി അംഗം സുബൈര്‍ നെല്ലിക്കാപറമ്പ് ക്ലാസെടുത്തു. ന്യൂനപക്ഷ സമിതി സംസ്ഥാന കണ്‍വീനര്‍ നടുക്കളി അബൂബക്കര്‍, കെ.എ. റഹ്മാന്‍ ഫൈസി, സലീം എടക്കര, പി. മോയുട്ടി മൗലവി, ഡി.ഡി.ഇ ഓഫീസ് സൂപ്രണ്ട് അബൂബക്കര്‍, ജില്ലാ സെക്രട്ടറി മുഹമ്മദ് കോഡൂര്‍, സംസ്ഥാന കണ്‍വീനര്‍ സലാം പറവണ്ണ എന്നിവര്‍ പ്രസംഗിച്ചു.