Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഖത്തീബിനെ ആദരിക്കലും മതപ്രഭാഷണവും

ഖത്തീബിനെ ആദരിക്കലും മതപ്രഭാഷണവും 
പാവറട്ടി:പണ്ടാറക്കാട് പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മഹല്ല് ഖത്തീബിനെ ആദരിക്കലും മതപ്രഭാഷണവും നടത്തും. പണ്ടാറക്കാട് ജുമാമസ്ജിദിന് സമീപം തിങ്കളാഴ്ച വൈകീട്ട് ഏഴിനാണ് ചടങ്ങ് നടക്കുകയെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അരനൂറ്റാണ്ടോളമായി പണ്ടാറക്കാട് മഹല്ലിന് നേതൃത്വം നല്‍കിവരുന്ന ഹാജി എന്‍.പി. മുഹമ്മദ് മുസ്‌ലിയാരെ ആദരിക്കും. അഹമ്മദ് കബീര്‍ ബാഖവി മതപ്രഭാഷണത്തിന് നേതൃത്വം നല്‍കും. പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി ഉപഹാര സമര്‍പ്പണം നടത്തും. മഹല്ല് പ്രസിഡന്റ് പി.എം. അബ്ദുള്ളക്കുട്ടി ഹാജി, കണ്‍വീനര്‍ പി.കെ. മുഹമ്മദ് റാഫി, ഉസ്മാന്‍ കാരാട്ട്, ആര്‍.കെ. നവാസ്, എന്‍.കെ. സുലൈമാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.