Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

കാവനൂര്‍ മജ്മ സി.എം. ഉറൂസ് അന്നദാനത്തോടെ ഇന്ന് സമാപിക്കും

കാവനൂര്‍: മജ്മ സി.എം. ഉറൂസ് ഞായറാഴ്ച അന്നദാനത്തോടെ സമാപിക്കും. രാത്രി ഏഴിന് സ്വലാത്ത് വാര്‍ഷികത്തിന് സി.എം. കുട്ടി സഖാഫി വെള്ളേരി നേതൃത്വംനല്‍കും. സമാപനസമ്മേളനം ഒ.പി. കുഞ്ഞാപ്പു ഹാജിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസ്വിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. സന്ദേശം സ്‌പെഷല്‍ പതിപ്പ് ലീഗ് ജില്ലാസെക്രട്ടറി പി. അബ്ദുല്‍ ഹമീദ് ദാവൂദ് പാലോട്ടുപള്ളിക്ക് നല്‍കിയും മജ്മഅ ദയാസെല്‍ ബ്രോഷര്‍ സയ്യിദ് മുഖ്താര്‍ ഹുസൈന്‍ തങ്ങള്‍ മലബാര്‍ കുഞ്ഞിപ്പയ്ക്ക് നല്‍കിയും പ്രകാശനംചെയ്യും.
ശനിയാഴ്ച നടന്ന ബനാത്ത് യതീംഖാന കുടുംബ സന്ദര്‍ശനം ആയിരക്കണക്കിന് സ്ത്രീകളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. ശരീഅത്ത് ആന്‍ഡ് ആര്‍ട്‌സ് കോളേജ് യൂണിയന്‍ അഡ്വ. എന്‍. ശംസുദ്ധീന്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. കെ.എ. റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ ഹുദവി, ഒ.പി. കുഞ്ഞാപ്പു ഹാജി, സി.കെ. സലീം വാഫി മൂത്തേടം, എം.കെ. മുഹമ്മദ് നദ്‌വി, വി.പി. റഊഫ് പ്രസംഗിച്ചു. രാത്രി നടന്ന രഹ്മത്തുള്ള ഖാസിമിയുടെ മതപ്രഭാഷണം സയ്യിദ് കെ.ടി. തങ്ങളുടെ അധ്യക്ഷതയില്‍ അഡ്വ. എം. ഉമര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. മോയുട്ടി മൗലവി കൊട്ടപ്പുറം, സി.എം. കുട്ടി സഖാഫി, പി. ബീരാന്‍ കുട്ടി ഹാജി കിഴിശ്ശേരി, കെ.കെ. ബീരാന്‍ മുസ്‌ലിയാര്‍, അലവി മുസ്‌ലിയാര്‍ മൈത്ര, പി.എം. കുട്ട്യാമുഹാജി പ്രസംഗിച്ചു.