സുന്നി മഹല്‍ ഫെഡറേഷന്‍ പഠനക്യാമ്പ്
കാസര്‍കോട്: സുന്നി മഹല്‍ ഫെഡറേഷന്‍ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ പഠന ക്യാമ്പും അനുമോദനവും 20ന് ഉപ്പളകുന്നില്‍ നുസ്രത്തുല്‍ ഇസ്‌ലാം മദ്രസ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
9.30ന് യു.എം.അബ്ദുള്‍ റഹ്മാന്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഗോള്‍ഡന്‍ അബ്ദുള്‍ ഖാദര്‍ അധ്യക്ഷനാകും.
പത്രസമ്മേളനത്തില്‍ ഗോള്‍ഡന്‍ അബ്ദുള്‍ ഖാദര്‍, കണ്ണൂര്‍ അബ്ദുള്ള, വി.എസ്.ഇബ്രാഹിം, ഇബ്രാഹിം മുണ്ട്യത്തടുക്ക എന്നിവര്‍ പങ്കെടുത്തു.




