Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മടവൂര്‍ സി.എം. മഖാം ഉറൂസ് ദിക്‌റ് ദുഅ സമ്മേളനം ഇന്ന്

മടവൂര്‍ സി.എം. മഖാം ഉറൂസ് ദിക്‌റ് ദുഅ സമ്മേളനം ഇന്ന് 
നരിക്കുനി: മടവൂര്‍ സി.എം.മഖാം ഉറൂസിന്റെ ഭാഗമായി ദിക്‌റ് ദുഅ സമ്മേളനം ബുധനാഴ്ച രാത്രി എട്ടിന് നടക്കും. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്  ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കും. 15-ന് കാലത്ത് 6 മുതല്‍ നടക്കുന്ന അന്നദാനത്തോടെ പരിപാടിക്ക് സമാപനമാകും. ചൊവ്വാഴ്ച വൈകിട്ട് നടന്ന മതപ്രഭാഷണത്തില്‍ മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി.