വേങ്ങര: എസ്.കെ.എസ്.എസ്.എഫ് വേങ്ങര മേഖലാ കമ്മിറ്റിക്ക് കീഴില്‍ നടക്കുന്ന പി.പി. ഉസ്താദ് അനുസ്മരണ ക്ലസ്റ്റര്‍ സംഗമങ്ങള്‍ പൂര്‍ത്തിയായി. 2013 സപ്തംബര്‍ ആറിന് വേങ്ങരയിലാണ് അനുസ്മരണ സമ്മേളനം. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കൂടിയ യോഗത്തില്‍ 40 ശാഖകളിലും കണ്‍വെന്‍ഷനുകള്‍ നടത്താന്‍ തീരുമാനിച്ചു. ഊരകം ക്ലസ്റ്ററില്‍ അസൈനാര്‍ വാഫി അധ്യക്ഷതവഹിച്ചു. നിയാസ് വാഫി ഉദ്ഘാടനം ചെയ്തു. കുറ്റൂരില്‍ മുഹ്‌സിന്‍ കണ്ണാട്ടിപ്പടി അധ്യക്ഷതവഹിച്ചു. ജലീല്‍ ചാലില്‍ക്കുണ്ട് ഉദ്ഘാടനം ചെയ്തു. കൂരിയാട് സിറാജുദ്ദീന്‍ വാഫി അധ്യക്ഷതവഹിച്ചു. ഹസീബ് ഓടക്കല്‍ ഉദ്ഘാടനം ചെയ്തു. വലിയോറയില്‍ മുജീബ് റഹ്മാന്‍ ബാഖവി അധ്യക്ഷതവഹിച്ചു. ശിഹാബ് അടക്കാപ്പുര ഉദ്ഘാടനം ചെയ്തു. വേങ്ങരയില്‍ ശാക്കിര്‍ മാട്ടില്‍ അധ്യക്ഷതവഹിച്ചു. സൈനുദ്ദിന്‍ പാലച്ചിറമാട് ഉദ്ഘാടനം ചെയ്തു.




