Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഓണപ്പറമ്പില്‍ സംഭവിച്ചതെന്ത്?


കണ്ണൂര്‍: പരിയാരം ഓണപ്പറമ്പില്‍ കാന്തപുരം വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സലാമത്തുല്‍ ഈമാന്‍ മദ്‌്‌റസയ്ക്കും മസ്‌്‌ജിദു സലാമയ്ക്കും നേരെയുണ്‌ടായ അക്രമം മഹല്ലിലെ ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ഇതിനു സംഘടനാ വര്‍ണങ്ങളില്ല. അക്രമം അപലപനീയവുമാണ്‌. 
നാലുവര്‍ഷം മുമ്പാണ്‌ ഓണപ്പറമ്പില്‍ കാന്തപുരം വിഭാഗം സുന്നി സെന്റര്‍ സ്ഥാപിച്ചത്‌. പള്ളി നിര്‍മിക്കില്ലെന്നായിരുന്നു അവര്‍ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി ഭാരവാഹികള്‍ക്കു നല്‍കിയ ഉറപ്പ്‌. എന്നാല്‍, ഇതിനു വിരുദ്ധമായി മഹല്ലിനു വെളിയില്‍നിന്നുള്ള ചിലരുടെ സഹായത്തോടെ പള്ളിയും മദ്‌റസയും സ്ഥാപിക്കുകയായിരുന്നു. ഇതു മഹല്ലിലെ ജനങ്ങളുടെ പൊതുവികാരത്തിനെതിരാണ്‌. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചെന്ന സംഘത്തിലെ ഒരാളെ കാന്തപുരം വിഭാഗം ബന്ദിയാക്കി. ഇതാണ്‌ അനിഷ്ടസംഭവങ്ങളില്‍ കലാശിച്ചത്‌.