കാസര്‍കോട് ജില്ലാ SKSSF റമളാന്‍പ്രഭാഷണം ഇന്ന് (01 വ്യാഴം) സമാപിക്കും
കാസറകോട് : ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി നടക്കുന്ന റമളാന്‍ പ്രഭാഷണം കാസറകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍ നഗറില്‍ നാളെ സമാപിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണത്തിന്റെ സമാപന ദിവസമായ ഇന്ന് (വ്യാഴാഴ്ച്ച )കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മിസ്സ്ഡ്‌കോള്‍+ഇന്റര്‍നെറ്റ് =ഒളിച്ചോട്ടം എന്ന വിഷയവും അവതരിപ്പിച്ച് റമളാന്‍ പ്രഭാഷണം നടത്തും രണ്ട് ദിവസങ്ങളിലായി നടന്ന പ്രഭാഷണത്തിന് ഹാഫിള് ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം നേതൃത്വം നല്‍കി.
സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.സമാപന പരിപാടിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അധ്യക്ഷത വഹിക്കും. ഓലമുണ്ടൊവ് എം.എസ്.തങ്ങള്‍ മദനി പ്രാരംഭ പ്രാര്‍ത്ഥനയും സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ സമാപന കൂട്ടുപ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും. സമസ്ത പൊതുപരീക്ഷയില്‍ പ്ലസ്ടു വിന്ന് സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ത്ഥിക്ക് മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിയും ഏഴാം തരത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥിക്ക് ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി ചെറുവത്തൂരും അവാര്‍ഡ് നല്‍കും.
രണ്ടാം ദിവസ പരിപാടിയില്‍ ഹാരിസ് ദാരിമി ബെദിര അധ്യക്ഷത വഹിച്ചു.ഹാഷിം ദാരിമി ദേലമ്പാടി സ്വാഗതം പറഞ്ഞു. എം.എ.ഖാസിം മുസ്ലിയാര്‍,ഖത്തര്‍ ഇബ്രാഹിം ഹാജി,കെ.എം.മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍,യു.കെ.യൂസുഫ് ഉപ്പള എന്നിവര്‍ വിവിധ വിദ്യാര്‍ത്ഥികളെ അവാര്‍ഡ് നല്‍കി ആദരിച്ചു.പ്രഭാഷണ കാസറ്റ് ടി.ഡി.അഹമ്മദ് ഹാജിയു.ബഷീര്‍ഉളിയത്തടുക്കയിക്ക് നല്‍കി പ്രകാശനം ചെയ്തു. ചെര്‍ക്കളം അബ്ദുല്ല, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി,ജനറല്‍ സെക്രട്ടരി റഷീദ് ബെളിഞ്ചം,സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍,സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ഇ.പി.ഹംസത്തുസഅദി,സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സി.പി.മൊയ്തു മൗലവിചെര്‍ക്കള,മുനീര്‍ ഫൈസി ഇടിയടുക്ക,മുഹമ്മദ് കുഞ്ഞി തുരുത്തി,എസ്.പി സലാഹുദ്ദീന്‍,അഷ്‌റഫ് മിസ്ബാഹി ചിത്താരി,ഹമീദ് ഫൈസി കൊല്ലമ്പാടി,സിദ്ദീഖ് അസ്ഹരി പാത്തൂര്‍,കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, മൊയ്തീന്‍ ചെര്‍ക്കള,ലത്തീഫ് കൊല്ലമ്പാടി,എം.പി.കെ.പള്ളങ്കോട്,മുഹമ്മദ് ഫൈസി കജ,ശമീര്‍ കുന്നുംങ്കൈ,സലാം ഫൈസി പേരാല്‍,ലത്തീഫ് ചെര്‍ക്കള,മഹ്മൂദ്‌ദേളി,ആലിക്കുഞ്ഞി ദാരിമി,സിദ്ദിഖ് ബെളിഞ്ചം,ഖലീല്‍ ഹസനി ചൂരി,ഫാറൂഖ് കൊല്ലമ്പാടി,റഷീദ് ചാലക്കുന്ന്,മൊയ്തീന്‍ സ്റ്റോര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





