Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ന്യൂനപക്ഷ ഭവന പദ്ധതി അട്ടിമറി: സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം: SKSSF

ന്യൂനപക്ഷ ഭവന പദ്ധതി അട്ടിമറി: സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം: SKSSF
കോഴിക്കോട്: ദളിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഇന്ദിര ആവാസ് യോജന ഭവന പദ്ധതി മരവിപ്പിച്ച സര്‍ക്കാര്‍ നടപടി വഞ്ചനാപരവും നീതി നിഷേധവുമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കേന്ദ്രാവിഷ്‌കൃത പദ്ധതി നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമന്നും യോഗം ആവശ്യപ്പെട്ടു. കുഞ്ഞാലന്‍കുട്ടി ഫൈസി ആധ്യക്ഷം വഹിച്ചു. ടി.പി സുബൈര്‍ മാസ്റ്റര്‍, ഒ.പി. അഷ്‌റഫ്, ശര്‍ഹബീല്‍ മഅ്‌റൂഫ്, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍, സിറാജ് ഫൈസി, കാസിം നിസാമി, കോയ ദാരിമി, നൂറുദ്ദീര്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.