SYS പെരിന്തല്‍മണ്ണ സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണം സമാപിച്ചു
സമാപന സമ്മേളനം പാണക്കാട് സയ്യിദ്
മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
പെരിന്തല്‍മണ്ണ : പരിശുദ്ധ റമളാനിലെ ആത്മചൈതന്യം നിലനിര്‍ത്താന്‍ വിശ്വസിക്കളോട് പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. SYS മണ്ഡലം കമ്മിറ്റി നടത്തിയിരുന്ന ഒമ്പതാമത് റമളാന്‍ പ്രഭാഷണസമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി ടി അലി മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. മജ്‌ലിസുന്നൂര്‍ ആത്മീയ സദസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുലൈലി നേതൃത്വം നല്‍കി. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ , സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, ശംസുദ്ദീന്‍ ഫൈസി വെട്ടത്തൂര്‍ , ശമീര്‍ ഫൈസി ഒടമല, മമ്പുറം കുഞ്ഞാപ്പ ഹാജി, എന്‍ ടി സി മജീദ്, പി ടി അനീസ് ഹാജി, സിദ്ദീഖ് ഫൈസി ഏലംകുളം എന്നിവര്‍ പ്രസംഗിച്ചു.





