Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.വൈ.എസ്. 60-ാംവാര്‍ഷികം: കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ചു

മണ്ണാര്‍ക്കാട്: 'പൈതൃകത്തിന്റെ 15-ാം നൂറ്റാണ്ട്'എന്ന പ്രമേയവുമായി 2014 ഏപ്രില്‍ 4, 5, 6 തീയതികളില്‍ കാസര്‍കോട്ട് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്ററില്‍ നടന്ന ജില്ലാതല ക്യാമ്പില്‍ എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് പി.കെ. ഇമ്പിച്ചിക്കോയതങ്ങള്‍ പ്രഖ്യാപിച്ചു. എസ്.കെ.ജെ.എം.സി.സി.പ്രസിഡന്റ് സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 
എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. മുഖ്യാതിഥിയായി. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. ഹബീബ്‌ഫൈസി കോട്ടോപ്പാടത്തിനെ ജില്ലാ വര്‍ക്കിങ് സെക്രട്ടറിയായും ബഷീര്‍ തെക്കന്‍, കുട്ടി ഗൂഡല്ലൂര്‍, ടി.എം.സുലൈമാന്‍ പുതുനഗരം എന്നിവരെ ജില്ലാ പ്രവര്‍ത്തകസമിതിയംഗങ്ങളായും തിരഞ്ഞെടുത്തു.