തന്നെ പുറത്താക്കിയത് കാട്ടു നീതിയെന്നും തന്റെ ക്ലിപ്പ് കൈമാറ്റം കാന്തപുരത്തിന്റെ അറിവോടെയായിരുന്നുവെന്നും രാമന്തളി, കാന്തപുരത്തിന്റെ പ്രവര്‍ത്തികളെല്ലാം അപഹാസ്യമെന്ന് പൊന്‍മള
വ്യാജകേശ വിവാദവുമായി ബന്ധപ്പെട്ട് വിഘടിത പാളയത്തില്‍പട കൂടുതല്‍ പട കൂടുതല്‍ രൂക്ഷമായി.
വ്യാജകേശത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുകയും തന്നോടു ബന്ധപ്പെട്ടവരോട് അതേ കുറിച്ച് അവബോധം നല്‍കുകയും ചെയ്‌ത പൊന്‍മളയുടെ സംഘടനാവിരുദ്ധ നിലപാടുകള്‍ താല്‍ക്കാലികമായി മറച്ചുപിടിച്ച് അദ്ധേഹത്തെ സംരക്ഷിക്കാനും അതേ സമയം മുഹമ്മദ് രാമന്തളിയെ പുറത്താക്കാനും വിഘടിത പാളയത്തില്‍ ആസൂത്രിത പദ്ധതി നീക്കങ്ങളാരംഭിച്ചു.
ഇതിന്റെ ഭാഗമായി രാമന്തളിയെ പുറത്താക്കിയ പത്രക്കുറിപ്പും രണ്ടാം ഗ്രൂപ്പ് പുറത്തിറക്കി.
വിഘടിത പാളയത്തില്‍ പൊന്‍മളയെ പിന്തുണക്കുന്ന മുടിവിരുദ്ധരായ ഒന്നാം ഗ്രൂപ്പിന്റെ ശക്തിയും ആര്‍ജ്ജവവുമാണ് ഇത് വ്യക്തമാക്കുന്നതെങ്കിലും കാന്തപുരം ഗ്രൂപ്പിന്റെ (മുടി അംഗീകരിക്കുന്ന ഗ്രൂപ്പിന്റെ) ശക്തിദുര്‍ഗ്ഗവും വ്യക്തിപരമായും സംഘടനാപരമായി നിരവധി പ്രശ്‌നത്തില്‍ കാന്തപുരത്തിന്റെ അംഗരക്ഷകനായി വര്‍ത്തിച്ച മുഹമ്മദ് രാമന്തളിയെ പുറത്താക്കുന്നതിലൂടെ പൊന്‍മളഗ്രൂപ്പ്, ശാന്തപുരം ഗ്രൂപ്പിനെ ഹൈജാക്ക് ചെയ്യപ്പെട്ടതായിട്ടാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. വിവാദവുമായി ബന്ധപ്പെട്ട് കാന്തപുരം ഗ്രൂപ്പിനെ അപഹസിക്കുന്ന പൊന്‍മളഗ്രൂപ്പിന്റെ കൂടുതല്‍ ക്ലിപ്പുകളും തെളിവുകളും കേരള ഇസ്ലാമിക് ക്ലാസ്സ് റൂം കഴിഞ്ഞ ദിവസം പുറത്തു വിട്ടു.





