Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.വൈ.എസ് സ്വാഗതസംഘം രൂപവത്കരിച്ചു

കരുവാരകുണ്ട്: ഏപ്രില്‍ ആദ്യം കാസര്‍കോട് നടക്കുന്ന സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ 60-ാം വാര്‍ഷികത്തിന്റെ വിജയത്തിനായി വണ്ടൂര്‍ മണ്ഡലം സുന്നി യുവജനസംഘം സ്വാഗതസംഘം രൂപവത്കരിച്ചു. എല്ലാ പഞ്ചായത്തുകളിലും പൊതുസമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. എസ്.വൈ.എസ് വണ്ടൂര്‍ മണ്ഡലം പ്രസിഡന്റ് കെ.ടി. മൊയ്തീന്‍ ഫൈസി തുവ്വൂര്‍ ഉദ്ഘാടനം ചെയ്തു. ഫസല്‍ പൂക്കോയതങ്ങള്‍, പി. ഹസ്സന്‍ മുസ്‌ലിയാര്‍, കുഞ്ഞാപ്പു കോട്ടപ്പുഴ, അക്ബര്‍ മമ്പാട്, ഹുസൈന്‍ ഹാജി, ഹുസ്സന്‍ കരുവാരകുണ്ട്, വി.ടി.കെ. തങ്ങള്‍, സി. അബ്ദുല്ല മൗലവി, ഫരീദ് റഹ്മാനി എന്നിവര്‍ പ്രസംഗിച്ചു.