Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മദ്രസ സഹായധന വിതരണം

കണ്ണൂര്‍: സഹായധനത്തിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജില്ലയിലെ 63 മദ്രസകള്‍ക്കുള്ള ഒന്നാം ഗഡു സഹായധനം സപ്തംബര്‍ ഒമ്പതിന് രാവിലെ 10.30ന് മലപ്പുറം ടൗണ്‍ഹാളില്‍ വിതരണം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട മദ്രസകളിലെ ബിരുദവും ബിരുദാനന്തരബിരുദവും ബി.എഡ്. യോഗ്യതയും ഉള്ള അധ്യാപകരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, 2013- 14 ലെ അറ്റന്‍ഡന്‍സ് രജിസ്റ്ററുകളുടെ ഒറിജനലും സാക്ഷ്യപ്പെടുത്തിയ കോപ്പിയും കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസില്‍ ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെട്ട മദ്രസകളുടെ പ്രസിഡന്റ്/ സെക്രട്ടറി/ ചെയര്‍മാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറില്‍ നിന്ന് നല്‍കുന്ന ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നിശ്ചിതസമയത്ത് വിതരണകേന്ദ്രത്തില്‍ എത്തി സഹായധനം കൈപ്പറ്റേണ്ടതാണെന്ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.