മലപ്പുറം: കേന്ദ്രസര്‍ക്കാറിന്റെ മദ്രസ നവീകരണ പദ്ധതി പ്രകാരം കേരളത്തിലെ 1462 മദ്രസകള്‍ക്കുള്ള ഗ്രാന്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒമ്പതിന് രാവിലെ 10ന് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷതവഹിക്കും.
മദ്രസ നവീകരണ ഫണ്ട്: സുന്നി മഹലില്‍ ഹെല്‍പ്പ്ഡസ്‌ക്
മലപ്പുറം: മദ്രസ നവീകരണ ഫണ്ട് വിതരണത്തോടനുബന്ധിച്ച് മദ്രസ കമ്മിറ്റികള്‍ക്കാവശ്യമായ രേഖകള്‍ ശരിപ്പെടുത്തി ക്കൊടുക്കുന്നതിനും ലിസ്റ്റ് പരിശോധിക്കുന്നതിനും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സുന്നി മഹലില്‍ ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.




