Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദുബൈയില്‍ പുതുമുസ്‍ലിം സംഗമം

ദുബൈ : ഇസ്‍ലാമിലേക്ക് കടന്നുവന്ന നവമുസ്‍ലിംകളുടെ സംഗമത്തിന് ദുബൈ ഇസ്‍ലാമിക് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ വേദിയൊരുക്കി. ഇസ്‍ലാമികമായി ജീവിക്കുന്നതിനുള്ള പ്രാഥമിക കാര്യങ്ങള്‍ ഉണര്‍ത്തുന്നതിനായിരുന്നു സംഗമം. വിവിധ വിശ്വാസങ്ങളില്‍ നിന്ന് ഇസ്‍ലാമിക വിശ്വാസത്തിലേക്ക് കടന്നുവന്ന 250ലേറെ മുസ്‍ലിംകള്‍ സംഗമത്തില്‍ പങ്കുകൊണ്ടു. ദുബൈയിലെ ദാറുല്‍ ബര്‍റ് സൊസൈറ്റിയിലാണ് സംഗമം നടന്നത്. പുതുമുസ്‍ലിംകള്‍ക്കു വേണ്ടിയുള്ള പ്രഭാഷണങ്ങളുടെയും സംഗമങ്ങളുടെയും തുടക്കമായാണ് ഒത്തുചേരലുണ്ടായത്. യൂറോപ്യന്‍ രാജ്യങ്ങള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സംഗമത്തിലുണ്ടായിരുന്നു.
ഇസ്‍ലാം തനിക്ക് സമാധാനം പകരുന്നുവെന്ന് കഴിഞ്ഞ ജൂലൈ 20ന് ഇസ്‍ലാമാശ്ലേഷിച്ച പ്രൊട്ടസ്റ്റന്‍റ് വിശ്വാസിയായിരുന്ന ഫാത്തിമ എന്ന സ്ത്രീ സംഗമത്തില്‍ പറയുന്നു. റമദാനിലെ വ്രതം തന്നില് ക്ഷമയും സഹനശേഷിയും വര്‍ധിപ്പിച്ചതായും അവര്‍ പറഞ്ഞു. “എന്‍റെ ഹൃദയാന്തരത്തില്‍ ഞാനിപ്പോള്‍ സ്വാതന്ത്ര്യമാണനുഭവിക്കുന്നത്. ഇസ്‍ലാം എന്നില്‍ ശാന്തി നിറച്ചിരിക്കുന്നു.” ഫിലിപ്പീന്‍സുകാരനായ ഇബ്രാഹീം പറയുന്നു. 25 വയസ്സുള്ള ഇബ്രാഹീം ജോണ്‍ റോബര്‍ട്ട് എന്ന പേരിലായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്.