ദുബൈ : സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അദ്യക്ഷന്‍ ആനക്കര സി കോയക്കുട്ടി മുസ്ലിയാര്‍ 2014 ജനുവരി 16 വ്യാഴം (ഇന്ന്) 7.30 ന് ദുബൈ നാസര്‍ സ്ക്വയര്‍ ഇഷടിക പള്ളി (അല്‍ഫുതൈം മസ്ജിദില്‍) യില്‍ പ്രഭാഷണം നടത്തും. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ യില്‍ എത്തുന്ന കോയക്കുട്ടി മുസ്ലിയാര്‍ ആദ്യമായാണ് യു.എ.ഇ യില്‍ എത്തുന്നത്. പരിപാടി കേരളാ ഇസ്ലാമിക് ക്ലാസ് റൂമിലൂടെ തല്‍സമയം സം പ്രേഷണം ചെയ്യും . ദുബൈ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടി ഉസ്താദ് അബ്ദുസ്സലാം ബാഖവിയുടെ ആദ്യക്ഷതയില്‍ കെ.റ്റി അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഹക്കീം ഫൈസി , ഇബ്രഹിം ഫൈസി എന്നിവരും പ്രമുഖ പണ്ഡിതരും ഔഖാഫ് പ്രതിനിധികളും പങ്കെടുക്കും .





