ബെളിഞ്ചം: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി ശാഖാ തലത്തില്‍ സംഘടിപ്പിക്കേണ്ട മുന്നൊരുക്കം പരിപാടിയും രാഷ്ട്ര രക്ഷക്ക് സൗഹൃതത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി ജനുവരി 26 ന് പെര്‍ളയില്‍ വെച്ച് നടക്കുന്ന മനുഷ്യജാലികയുടെ ഭാഗമായുള്ള ജാലിക വിചാരവും ബെളിഞ്ചം ശാഖാ എസ്.കെ. എസ്.എസ്.എഫ്.ന്റെ പരിപാടി ജനുവരി 18 ന് ശനിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് ബെളിഞ്ചം ശംസുല്‍ ഉലമാ ഇസ്ലാമിക്ക് സെന്ററില്‍ വെച്ച് സംഘടിപ്പിക്കാന്‍ പ്രസിഡണ്ട് ഇബ്രാഹിം ഹുദവി കര്‍ക്കടഗോളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.അബ്ദുല്ല അലാബി,ലത്തീഫ് നാരമ്പാടി,സിദ്ദീഖ് ബെളിഞ്ചം,ഹസ്സന്‍കുഞ്ഞി ദര്‍ക്കാസ്,ഖലീല്‍ ബെളിഞ്ചം,ജമാല്‍ നടുമഞ്ചാല്‍,അബ്ദുല്ല ഗോളിക്കട്ട,എന്‍.എച്ച്.മസ്ഹൂദ്,ബി.എം.അഷ്‌റഫ്,റഹ്മാന്‍ ബംഗ്ലിക്കുന്ന്,നാസര്‍ ചമ്പ്രമഞ്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




