Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

റബീഅ് കാമ്പയിന്‍ : സമാപന സംഗമം ഫെബ്രുവരി 2 ന് കോഴിക്കോട്ട്

കോഴിക്കോട് : മുത്തുനബി : സ്നേത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ എസ്.കെ. എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന റബീഅ് കാമ്പയിന്റെ സമാപനം ഫെബ്രുവരി 2 ന് കോഴിക്കോട് നടക്കും. മുസ്ലിം ലീഗ് സെക്രട്ടറിയും പഞ്ചായത്ത് സമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.എം.കെ മുനീര്‍ ,ഉമ്മര്‍ ഫൈസി മുക്കം, SKSSF  സെക്രെട്ടറി ഓണമ്പിള്ളീ മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍ തുടങ്ങി മത-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കാമ്പയിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ സമാപന സംഗമത്തില്‍ വിതരണം ചെയ്യും. ജില്ലാ കമ്മിറ്റികള്‍ നടത്തിയ വിവിധ പരിപാടികള്‍ അവലോകനം ചെയ്യും