Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.വൈ.എസ് 60-ാം വാര്‍ഷികം: പൈതൃക സന്ദേശ യാത്രക്ക് ജില്ലയില്‍ ഉജ്വല സ്വീകരണം നല്‍കും

മലപ്പുറം: 'പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്' എന്ന പ്രമേയവുമായി സുന്നി യുവജന സംഘം 60-ാം വാര്‍ഷിക സമാപന സമ്മേളനം 14,15,16 തിയ്യതികളില്‍ കാസര്‍ഗോട്ട് വാദ്വീതൈ്വബയില്‍ നടക്കുകയാണ്.
സമ്മേളന പ്രചാരണാര്‍ത്ഥം ജനറല്‍ സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോട്ടേക്ക് നയിക്കുന്ന പൈതൃക സന്ദേശയാത്രക്ക് 4, 5 (ചൊവ്വ, ബുധന്‍) തിയ്യതികളില്‍ ജില്ലയില്‍ ഉജ്വല സ്വീകരണം നല്‍കാന്‍ എസ്.വൈ.എസ് ജില്ലാ ഭാരവാഹികളുടെയും നിയോജക മണ്ഡലം സെക്രട്ടറിമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു. വൈ.പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി  അദ്ധ്യക്ഷത വഹിച്ചു. 4 ന് ഉച്ചക്ക് 2.30 ന് ജില്ലാ അതിര്‍ത്തിയായ ആനക്കരയില്‍ നിന്ന് സ്വീകരിച്ച് എടപ്പാളിലേക്ക് ആനയിക്കും. സമസ്ത പ്രസിഡന്റ് സി കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
എസ്.കെ. എസ്.എസ്.എഫ് അറുപത് വിഖായ വളണ്ടിയര്‍മാര്‍ യാത്രക്ക് അകമ്പടി സേവിക്കും. നിരവധി വാഹനങ്ങള്‍ യാത്രയെ അനുഗമിക്കും. എടപ്പാള്‍ ദാറുല്‍ ഹിദായയില്‍ ചേര്‍ന്ന പൊന്നാനി താലൂക്കിലെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംയുക്തം യോഗം സ്വീകരണ പരിപാടിക്ക് അന്തിമ രൂപം നല്‍കി. പി.വി മുഹമ്മദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി, എ.കെ.കെ മരക്കാര്‍, വളയംകുളം മൂസ മുസ്‌ലിയാര്‍, ഹസന്‍ ഫൈസി ഐങ്കലം, റസാഖ് പുതുപൊന്നാനി എന്നിവര്‍ സംബന്ധിച്ചു. കോട്ടക്കലില്‍ ചേര്‍ന്ന യോഗം എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. സുലൈമാന്‍ ലത്തീഫി, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, സി.പി.എം തങ്ങള്‍, ഇല്ലിങ്ങേട്ടില്‍ കുഞ്ഞലവി ഹാജി, ടി.പി.എം ബഷീര്‍ ഫൈസി, സുഫ്‌യാന്‍ അമരി, ജാഫര്‍ കെ.പി, മുഹമ്മദലി ദാരിമി, മജീദ് ഫൈസി ഇന്ത്യനൂര്‍ സംബന്ധിച്ചു.
തിരൂരില്‍ നടന്ന കണ്‍വെന്‍ഷനില്‍ കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അദ്ധ്യക്ഷത വഹിച്ചു. സ്വീകരണ സമ്മേളനത്തിന് രൂപം നല്‍കി. പയ്യനങ്ങാടിയില്‍ നിന്ന് സ്വീകരിച്ച് തിരൂരിലേക്ക് ആനയിക്കും. പ്രചരണാര്‍ത്ഥം സന്ദേശ യാത്ര സംഘടിപ്പിക്കും. ബാപ്പുട്ടി തങ്ങള്‍ ചെയര്‍മാനും റഫീഖ് അഹ്മദ് കണ്‍വീനുറുമായി കമ്മിറ്റി രൂപീകരിച്ചു. വി.കെ ഹാറൂണ്‍ റഷീദ്, അബൂബക്കര്‍ ഫൈസി, ഇസ്മാഈല്‍ ഹുദവി സംബന്ധിച്ചു. ചെമ്മാട് ദാറുല്‍ ഹുദായില്‍ നടന്ന തിരൂരങ്ങാടി മണ്ഡലം യോഗം പി.വി അബൂബക്കര്‍ മുസ്‌ലിര്‍ അദ്ധ്യക്ഷത വഹിച്ചു. യു ശാഫി ഹാജി ഉദ്ഘാടനം ചെയ്തു. അശ്‌റഫ് മുസ്‌ലിയാര്‍ തേഞ്ഞിപ്പലം, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കുഞ്ഞിപ്പോക്കര്‍ സംബന്ധിച്ചു. മലപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. കോയഞ്ഞി തങ്ങള്‍ കോഡൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, പി ഹൈദ്രൂസ് ഹാജി, പി.കെ ലത്തീഫ് ഫൈസി, പുല്‍പറ്റ സൈതലവി ഹാജി, സലീം സിദ്ദീഖി പൊടിയാട്, അബ്ദുസ്സമദ് കൊന്നോല, സി.ടി ഹംസ ഒഴുകൂര്‍, പോക്കരുട്ടി മാസ്റ്റര്‍, അസീസ് ദാരിമി, ഒ.കെ.എം കുട്ടി കോഡൂര്‍ സംബന്ധിച്ചു. കൊണ്ടോട്ടിയില്‍ നടന്ന സംഗമം എസ്.കെ.പി.എം തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക മന്ദിരത്തിന്റെ പരിസരത്ത് നിന്ന് സ്വകരണം നല്‍കാന്‍ യോഗം തീരുമാനിച്ചു. ഇരുചക്ര വാഹനങ്ങള്‍ അകമ്പടി സ്വീകരിക്കും. കരീം ദാരിമി മുണ്ടക്കുളം സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു.
മഞ്ചേരിയില്‍ നടന്ന സംഗമം മണ്ഡലാതിര്‍ത്തിയായ ആനക്കയത്ത് നിന്ന് സ്വീകരിച്ച് മഞ്ചേരിയിലേക്ക് ആനയിക്കാന്‍ തീരുമാനിച്ചു. പ്രചാരണാര്‍ത്ഥം ഉപായാത്ര നടത്തും. കെ.എ റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സലാം ദാരിമി അദ്ധ്യക്ഷത വഹിച്ചു. സലീം എടക്കര, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, എം സുല്‍ഫിക്കര്‍, ജലീല്‍ മാസ്റ്റര്‍, പൂക്കോയ തങ്ങള്‍ പാണ്ടിക്കാട്, അസ്‌ലം മാസ്റ്റര്‍, മൊയ്തീന്‍ പയ്യനാട്, അലവി മുസ്‌ലിയാര്‍, സിദ്ദീഖ് ദാരിമി, ചെറുകുളം അബ്ദുല്ല ഫൈസി സംബന്ധിച്ചു. പെരിന്തല്‍മണ്ണയില്‍ നടന്ന സംഗമം കാളാവ് സൈതലവി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കൂട്ടിലങ്ങാടിയില്‍ നിന്ന് സ്വീകരിച്ച് പെരിന്തല്‍മണ്ണയിലേക്ക് ആനയിക്കും. ഹാജി കെ മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, പി.ടി അലി മുസ്‌ലിയാര്‍, ഇപ്പ മുസ്‌ലിയാര്‍, ഹസന്‍ ഫൈസി കാച്ചിനിക്കാട്, ശമീര്‍ ഫൈസി ഒടമല, എന്‍.ടി.സി മജീദ്, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, മുഹമ്മദ് കോയ തങ്ങള്‍ പാതാക്കര സംബന്ധിച്ചു. എടക്കര  ഐ.ഐ.സിയില്‍ ചേര്‍ന്ന യോഗം മണ്ഡലാതിര്‍ത്തിയായ വടപ്പുറത്ത് നിന്ന് സ്വീകരിച്ച് എടക്കരയിലേക്ക് ആനയിക്കാന്‍ തീരുമാനിച്ചു. എ.പി യഅ്ഖൂബ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. പി.കെ ബഷീര്‍ ഫൈസി, സലീം എടക്കര, അമാനുള്ള ദാരിമി, കെ.ടി കുഞ്ഞാന്‍, ഫള്ല്‍ ഫൈസി, യു മൊയ്തീന്‍ ഹാജി, മച്ചിങ്ങല്‍ കുഞ്ഞു, ഹംസ ദാരിമി, ഫള്ല്‍ അന്‍വരി സംബന്ധിച്ചു. സമാപന സമ്മേളനത്തില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.