Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പണ്ഡിതന്മാര്‍ സമൂഹത്തിന്റെ വഴിവിളക്ക്- റഹ്മാന്‍ ഫൈസി

മലപ്പുറം: മത പണ്ഡിതന്മാര്‍ സമൂഹത്തിന്റെ വഴിവിളക്കാണെന്നും സത്യം തിരിച്ചറിയാന്‍ പ്രയാസപ്പെടുന്നവരെ ഇരുട്ടില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പ്രകാശം വിതറുന്ന വിളക്കുകളായി പ്രവര്‍ത്തിക്കല്‍ പണ്ഡിതന്മാരുടെ നിര്‍ബന്ധ ബാധ്യതയാണെന്നും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി കെ.എ റഹ്മാന്‍ ഫൈസി പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏറനാട് മണ്ഡലം പണ്ഡിത സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മണ്ഡലം ഭരവാഹികളായി കെ.പി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉഗ്രപുരം (പ്രസിഡന്റ്) പി മുഹമ്മദ് മുസ്‌ലിയാര്‍ കിഴിശ്ശേരി, നീലിയേങ്ങല്‍ മുഹമ്മദ് മുസ്‌ലിയാര്‍ കാവനൂര്‍, കെ.വി.കെ ഫൈസി കിഴിശ്ശേരി (വൈ.പ്രസിഡന്റ്) കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍ (ജന.സെക്രട്ടറി) കെ.എ മജീദ് ഫൈസി കിഴിശ്ശേരി, സി.എം കുട്ടി സഖാഫി വെള്ളേരി, അലി ഫൈസി പാവണ്ണ, സ്വദഖത്തുല്ല ദാരിമി പന്നിപ്പാറ (സെക്രട്ടറി) ഒ അലി മുസ്‌ലിയാര്‍ തച്ചണ്ണ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു