Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ആനക്കര സി കോയക്കുട്ടി മുസ്ലിയാര്‍ക്ക് സ്വീകരണം ഇന്നു ഷാർജയിൽ

ഷാര്ജ : കേരളത്തിലെ ആധികാരിക പരമോന്നത പണ്ഡിത സഭയായ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അധ്യക്ഷനും പ്രമുഖ സൂഫീവര്യനുമായ ആനക്കര സി കോയക്കുട്ടി മുസ്ലിയാര്‍ക്ക് ഇന്നു രാത്രി എട്ട് മണിക്ക് ഷാര്ജ കെ. എം. സി. സി. ഓഡിറ്റൊരി യാത്തിൽ  ഷാര്ജ ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെയും എസ് കെ  എസ് എസ് എഫിന്റെയും ആഭിമുഖ്യത്തിൽ സ്വീകരണം നല്കുന്നു. മത സാമൂഹിക മേഖലയിലെ പ്രമുഖര സ്വീകരണ സദസ്സില് സംബന്ധിക്കുന്നതാണ്. സ്വീകരണ പരിപാടി ചരിത്ര സംഭവമാകാൻ മുഴുവൻ പ്രവര്ത്തകരും കൃത്യ സമയത്ത് എത്തിച്ചേരണമെന്നു സ്വാഗത സംഘം ഭാരവാഹികളായ കടവല്ലൂർ അബ്ദുറഹ്മാൻ മുസ്ലിയാരും അബ്ദുള്ള ചെലേരിയും അഭ്യര്തിച്ചു. കൂടുതൽ വിവരങ്ങള്ക്ക് : 050-6975349,050-6772059