Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ്. സിയാറത്ത് യാത്ര ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കാസറകോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്.കാസറകോട്  ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി ജനുവരി 23 ന് വ്യാഴാഴ്ച്ച രണ്ട് മേഖലകളിലായി സിയാറത്ത് യാത്ര സംഘടിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിക്കുന്ന തെക്കന്‍ മേഖലാ സിയാറത്ത് യാത്രക്ക് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ നായകനുംസയ്യിദ് ഹാദി തങ്ങള്‍ ഉപനായകനുംസുഹൈര്‍ അസ്ഹരി പള്ളങ്കോട് ഡയറക്ട്ടറും മുഹമ്മദലി നീലേശ്വരം കോ-ഓഡിനേറ്ററും മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന വടക്കന്‍ മേഖലാ യാത്രക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംങ്കൈ നായകനുംഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉപനായകനും സലാം ഫൈസി പേരാല്‍ ഡയറക്ട്ടറും മഹ്മൂദ് ദേളി കോ-ഓഡിനേറ്ററും ആയി  നേതൃത്വം നല്‍കും.തെക്കന്‍ മേഖലാ ജാഥ സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാരും വടക്കന്‍ മേഖലാ യാത്ര മിത്തബയല്‍ ജബ്ബാര്‍ മുസ്ലിയാരും ഉദ്ഘാടനം ചെയ്യും.ജില്ലയിലെ വിവിധ മഖാമുകളില്‍ നടക്കുന്ന സിയാറത്തുകളില്‍ പ്രമുഖ പണ്ഡിതന്‍മാരും സാദാത്തീങ്ങളും ഉമറാക്കളും പങ്കെടുക്കും.രണ്ട് യാത്രകളും  വൈകുന്നേരം 6 മണിക്ക് മാലിക്ദീനാറില്‍ സമാപിക്കും.സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് പ്രമുഖ സൂഫിവര്യന്‍ ശൈഖുനാ അല്‍ ഹാജ് അത്തിപ്പറ്റ ഉസ്താദ് നേതൃത്വം നല്‍കും.ഇത് സംബന്ധമായി ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം യാത്രയ്ക്ക് അന്തിമ രൂപം നല്‍കി.ജില്ലാപ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.