Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

അല്‍മശ്ഹൂര്‍ ഫൗണ്ടേഷന്‍ ഫോര്‍ പ്രൊഫ്റ്റിക് ലെഗസി അന്തര്‍ദേശീയ മിലാദ് സമ്മേളനം സംഘടിപ്പിച്ചു.

കണ്ണൂര്‍: അല്‍മശ്ഹൂര്‍ ഫൗണ്ടേഷന്‍ ഫോര്‍ പ്രൊഫ്റ്റിക് ലെഗസി കണ്ണൂരില്‍ അന്തര്‍ദേശീയ മിലാദ് സമ്മേളനം സംഘടിപ്പിച്ചു. ദുബായ് മതകാര്യവകുപ്പ് ഭരണകാര്യ ഉപദേഷ്ടാവ് ഡോ. ശൈഖ് അബ്ദുറഹ്മാന്‍ മുസ്തഫ് അബ്ദുല്ലാഹ് അല്‍ജറാര്‍ മുഖ്യപ്രഭാഷണം നടത്തി. മാനവീകതയുടെ എല്ലാ അംശങ്ങളും അടങ്ങിയ നബിയോടുള്ള സ്‌നേഹംപ്രകടിപ്പിക്കാനാണ് നബിദിനം ആഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനംചെയ്തു
ചെയര്‍മാന്‍ അസ്‌ലം അല്‍ മശ്ഹൂര്‍ തങ്ങള്‍ അധ്യക്ഷതവഹിച്ചു. സാമി ബുബേര, മഞ്ചേശ്വരം അത്താഉല്ലാ തങ്ങള്‍, പി.ബി.അബ്ദുറസാഖ് എം.എല്‍.എ., വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി, വി.പി.വമ്പന്‍, പി.കെ.പി.അബ്ദുള്‍സലാം മുസ്‌ലിയാര്‍, പി.പി.ഉമര്‍ മുസ്‌ലിയാര്‍, എ.വി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മുസ്തഫ എളമ്പാറ, കീച്ചേരി അബ്ദുള്‍ ഗഫൂര്‍ മൗലവി, മുസ്തഫ ഹുദവി ആക്കോട്, ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ, ബഷീര്‍ സഅദി, എ.കെ.അബ്ദുള്‍ ബാഖി, അബ്ദുള്‍ റസാഖ്ഹാജി പാനൂര്‍, നിസാര്‍ അല്‍ മശ്ഹൂര്‍, ഗാലിബ് അല്‍ മശ്ഹൂര്‍, കെ.പ്രമോദ്, അമീന്‍, അദ്ഹം എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ റാഫി എളമ്പാറ സ്വാഗതവും കണ്‍വീനര്‍ അബ്ദുള്ളഹാജി ബ്ലാത്തൂര്‍ നന്ദിയും പറഞ്ഞു.