മൊറയൂര്: വിദ്യാര്ഥികള് വിദ്യയിലൂടെ നന്മയുടെ കാവല് ഭടന്മാരാകണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള് പറഞ്ഞു. മൊറയൂര് എടപ്പറമ്പ് പാലീരി ദാറുല്ഹികം മദ്രസ കമ്മിറ്റിയുടെ കീഴില് നടന്ന നബിദിനാഘോഷവും കെട്ടിടോദ്ഘാടനവും നിര്വഹിക്കുകയായിരുന്നു അദ്ദേഹം.
മദ്രസാ നവീകരണത്തിന്റെ ഭാഗമായി ലഭിച്ച കമ്പ്യൂട്ടര്, ലൈബ്രറി, ലബോറട്ടറിയുടെ ഉദ്ഘാടനം കേരള ഹജ്ജ് കമ്മിറ്റി ചെയര്മാന് കോട്ടുമല ടി.എം. ബാപ്പുമുസ്ലിയാര് നിര്വഹിച്ചു.
കെട്ടിടോദ്ഘാടന സപ്ലിമെന്റ് ബ്ലോക്ക് അംഗം പൂന്തല സുലൈമാന് കാഞ്ഞിരങ്ങാടന് അബ്ദുല് ഹമീദിന് ആദ്യകോപ്പി നല്കിക്കൊണ്ട് പ്രകാശനം നിര്വഹിച്ചു. വി.കെ. ബാപ്പുസാഹിബ് അധ്യക്ഷത വഹിച്ചു.
ഇ.കെ. അബൂബക്കര് മുസ്ലിയാര്, അബ്ദുസലാം ബാഖവി, നിസാബുദ്ദീന് ഫൈസി മണ്ണാര്ക്കാട്, കെ.ടി. അബ്ദുല് മജീദ് ബാഖവി, പി.കെ. അലവിക്കുട്ടി ഫൈസി, മുജീബ് റഹ്മാന്, നിര്മാണ കമ്മിറ്റി ചെയര്മാന് പൂക്കോടന് മുഹമ്മദ്, കണ്വീനര് അന്വര് സാദത്ത് എന്നിവര് സംസാരിച്ചു.





