Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

നബിദിനറാലി നടത്തി

നരിക്കുനി: മേഖലാ എസ്.കെ. എസ്.എസ്.എഫ്.  കമ്മിറ്റി നബിദിന റാലിയും പൊതു സമ്മേളനവും നടത്തി. പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാരുടെ ഖബര്‍ സിയാറത്തോടെ പരിപാടി ആരംഭിച്ചു. നബിദിനറാലിക്ക് എ.ടി. മുഹമ്മദ്, ടി.പി. അബൂബക്കര്‍ മുസ്‌ല്യാര്‍, യു.കെ. മുജീബ് ഫൈസി, സ്വാലിഹ് നിസാമി, ശാഫി ഫൈസി, ഫൈസല്‍ യമാനി, മുഹമ്മദ് ഫൈസി, പി.സി. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 25-ല്‍പ്പരം ദഫ് സംഘങ്ങളും വിഖായ, ത്വലബ വിങ് വളണ്ടിയര്‍മാരും റാലിക്ക് കൊഴുപ്പേകി. പൊതുസമ്മേളനം സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ബാരി ബാഖവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൗഷാദ് മുട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍ഡ് വി.സി. മുഹമ്മദ് , അബ്ദുല്‍ മജീദ് ബാഖവി, ടി.പി.സി. മുഹമ്മദ് കോയ ഫൈസി, അബ്ദുല്‍ ജലീല്‍ ബാഖവി, ടി.പി. സുബൈര്‍ , ഫൈസല്‍ ഫൈസി മടവൂര്‍, മുനീര്‍ പുതുക്കുടി എന്നിവര്‍സംസാരിച്ചു.