കാസർകോട്: ഇസ്‌ലാമിക പ്രബോധന രംഗത്തും നിർമ്മാണ പ്രവർത്തനങ്ങളിലും സാമ്പത്തിക മുന്നേറ്റങ്ങൾക്ക് തുണയായത് പ്രവാസികളുടെ സാമ്പത്തിക സ്രോതസാണെന്ന് പ്രമുഖ പ്രവാസി വ്യവസായി യഹ്‌യ തളങ്കര പറഞ്ഞു. അത് അംഗീകരിക്കാൻ തയ്യാറാകുന്നവരോട് പ്രവാസികൾക്കെന്നും കടപ്പാടുണ്ട്.ലോകത്ത് തുല്ല്യതയില്ലാത്ത വിധം ഇസ്ലാമിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന സമസ്തയുടെ കരങ്ങൾക്ക് ശക്തി പകരാൻ പ്രവാസികളെന്നും മത്സരബുദ്ധിയോടുകൂടി തയ്യാറാകുന്ന കാഴ്ച്ചയാണ് നാം കാണുന്നതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളിൽ കാസറകോട് ചെർക്കള വാദിതൈ്വബയിൽ വെച്ച് നടക്കുന്ന എസ്.വൈ.എസ് 60-ാം വാർഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പരിപാടിയുടെ ഭാഗമായി നടക്കുന്ന പ്രവാസി സംഗമത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് താജുദ്ദീൻ ദാരിമി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാർ, സുഹൈർ അസ്ഹരി പള്ളങ്കോട്, ഹാരിസ് ദാരിമി ബെദിര, സി.പി.മൊയ്തു മൗലവി ചെർക്കള, അബ്ദുൽ ഹമീദ് ഫൈസി, ബഷീർ ദാരിമി തളങ്കര, സുബൈർ ദാരിമിപൈക്ക, മുനീർ ഫൈസി ഇടിയടുക്ക, ഹാഷിം അരിയിൽ, ആദം ദാരിമി, എ.എ.സിറാജുദ്ദീൻ, അഷറഫ് മർദ്ദള, ഫാറൂഖ് കൊല്ലമ്പാടി, സഈദ് മൗലവിതളങ്കര, ഇഖ്ബാൽ മൗലവി, ജെ.പി.മുഹമ്മദ് ദാരിമി, അഷറഫ് ദാരിമി അർളടുക്ക, കുഞ്ഞാമു പൈക്ക, ശരീഫ് ഹനീഫി, ഇർഷാദ് ഹുദവി സംബന്ധിച്ചു.





